Sunday, 21 January 2018

9th week.... 16/01/18---------19/01/18

NINETH WEEK (16/01/18 -19/01/18)

അധ്യാപക പരിശീലനത്തിന്റെ ഒന്പതാമതു ആഴ്ച. സാധാരണ ക്ലാസുകൾക്ക് പുറമെ ലൈംഗിക ചൂഷണത്തെക്കുറിച്ചു ഒരു ബോധവത്കരണം നടത്തി. കൂടാതെ achievement,diagnostic ടെസ്റ്റുകൾ നടത്തുകയും Remedial teaching നടത്തുകയും ചെയ്തു. പരിശീലനത്തിന്റെ അവസാന ആഴ്ചയായിരുന്നു. വളരെ നല്ല ഒരു അനുഭവമായിരുന്നു വിദ്യാലയത്തിൽ നിന്നും ലഭിച്ചത്.സാമൂഹ്യ ശാസ്ത്ര അധ്യാപകരായ പ്രവീൺ സർ ,രേഖ ടീച്ചർ, രേഖ വിജയൻ ടീച്ചർ എന്നിവർക്കും H M നും മറ്റു അധ്യാപകർക്കും വിദ്യാർത്ഥികൾക്കും നന്ദിരേഖപ്പെടുത്തിക്കൊണ്ട് ഞങ്ങൾ ഇറങ്ങി.
                   ഒരു അധ്യാപകവിദ്യാർത്ഥിയെ സംബന്ധിച്ച് പ്രധാനപ്പെട്ട ഒന്നാണ് സ്കൂളിലെ അധ്യാപക പരിശീലന കാലഘട്ടം . പുതുക്കിയ പാഠ്യപദ്ധതി പ്രകാരം മൂന്നു സെമസ്റ്ററുകളിലുമായി ഏകദേശം ആറുമാസത്തോളം ഒരു അധ്യാപകവിദ്യാർത്ഥി സ്കൂളിൽ ചിലവാക്കേണ്ടതുണ്ട് . അത്‌ ഓരോ അധ്യാപകപരിശീലകരെ സംബന്ധിച്ചും പ്രയോജനപ്രദവുമാണ് .സ്കൂളിനെയും വിദ്യാർഥികളെയും അടുത്തറിയുവാനും സ്കൂളിലെ എല്ലാ പ്രവർത്തനങ്ങളും മനസ്സിലാക്കുകവഴി വിവിധതരം അനുഭവങ്ങളിലൂടെ കഴിവുറ്റ അധ്യാപകരാകുവാനും ഇത്തരം പരിശീലനം അനിവാര്യമാണ്. പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ പങ്കുകൊള്ളുവാനും അധ്യാപകർ എന്ന നിലയിൽ നേരിടേണ്ടിവരുന്ന വിവിധ സന്ദർഭങ്ങളെ തന്മയത്വത്തോടെ എങ്ങനെ കൈകാര്യം ചെയ്യാമെന്നും മനസ്സിലാക്കാൻ കഴിയുന്നു.

Wednesday, 17 January 2018

CONSCIENTIZATION

INTRODUCTION

 
  I select the topic on child Sexul abuse.When a perpetrator intentionally harms a minor  physically psychologically,sexually by acts of neglect the crime is known as child abuse.Child sexual abuse is  of child abuse that includes sexual activity with a minor

OBJECTIVES

* To aware about criminal issues
* To aware about our own body.
* To understand social issues
* To find out positive and negative side effects by the problem.


CONSCIENTIZATION REPORT

    As a part of our B.Ed curriculum ;we have conducted a conscientization programme on 16/1/2018. We conducted the class on eighth standard students on fifth period.The topic selected foe the class ischild Sexual Abuse. The teacher trainee Vinitha kumar gave a description programme and invited their attention to the class. Then teacher trainee Lekshmi gave the information about what is sexual abuse and why the  childrens are the victim of child abuse. The teacher trainee Roshna Rasheed gave a description of types of abuse and ill effects of sexual abuse by showing a slide.We showed a short filim on sexual abuse . students watched it. Vinitha kumar concluded the session by giving them safety measures. The children were benefited by the class.














Saturday, 13 January 2018


Powerpoint presentatiin by Vinitha kumar on Scribd

8th week..... 08/01/18-----12/01/18

 EIGHTTH WEEK(08/01/18 -12/01/18)

അധ്യാപക പരിശീലനത്തിന്റെ എട്ടാമത്തെ ആഴ്ച. സാധാരണ ലസൻ പ്ലാനിന് പുറമെ ICT ലസൻ പ്ലാൻ ഉപയോഗിച്ചു ക്ലാസ്സുകൾ എടുത്തു. ലാപ്ടോപ്പിന്റെ സഹായത്തോടെ അന്തരീക്ഷഘടന എന്ന പഠഭാഗമാണ് പഠിപ്പിച്ചത്. ഈ ആഴ്ച ക്ലാസ് നിരീക്ഷണത്തിനായി അധ്യാപിക എത്തിയിരുന്നു. അധ്യാപികയുടെ കയ്യിൽനിന്നും ക്ലാസ്സിൽ വരുത്തേണ്ട മാറ്റങ്ങൾ ചോദിച്ചു മനസ്സിലാക്കി.

ICT LESSON PLAN











Sunday, 7 January 2018

SEVENTH WEEK

SEVENTH WEEK ( 01/01/18 -06 /01/18)

അധ്യാപക പരിശീലനത്തിന്റെ ഏഴാമത് ആഴ്ച. ക്രിസ്തുമസ് അവധികഴിഞ്ഞുള്ള ദിനം. പുതുവർഷ വിശേഷങ്ങൾകൊണ്ടു സമ്പന്നമായ ആഴ്ച. സാധാരണ ലസൻ പ്ലാൻ ഉപയോഗിച്ചായിരുന്നു ക്ലാസ്സുകൾ എടുത്തത്. 05/01/18 ഇൽ ഉച്ചഭക്ഷണം കുട്ടികൾക്ക് വിളമ്പിക്കൊടുക്കാനുള്ള ചുമതല ഞങ്ങൾക്കായിരുന്നു.



Tuesday, 26 December 2017

SIXTH WEEK

SIXTH WEEK  (18/12/17 -22/12/17)

അധ്യാപക പരിശീലനത്തിന്റെ ആറാം ആഴ്ച . പരീക്ഷ ആയിരുന്നു ഈ ആഴ്ച. പരീക്ഷാ ചുമതലയുണ്ടായിരുന്നു. 22/12/17 ഇൽ ക്രിസ്തുമസ് പരിപാടി കുട്ടികളോടൊപ്പം ആഘോഷിക്കാൻ കഴിഞ്ഞത് വളരെ നല്ല ഒരു അനുഭവമായിരുന്നു.






Saturday, 23 December 2017

INNOVATIVE REPORT.

ശിശു കേന്ദ്രീകൃത വിദ്യാഭ്യാസമാണ് ആധുനിക വിദ്യാഭ്യാസം ഊന്നൽ നൽകുന്നത്. കുട്ടികളിൽ അനായസേനയും വളരെ രസകരമായ രീതിയിലും അറിവുപകർന്നു നൽകുന്നതിന് പുതിയ രീതികൾ ആവിഷ്കരിച്ചിട്ടുണ്ട്. അതിൽ ഒന്നാണ് innovative work.ഇതിലൂടെ പാഠഭാഗങ്ങൾ വളരെ രസകരമായ കളികൾ, കഥകൾ,കവിതകൾ,നാടകങ്ങൾ തുടങ്ങിയവ ഉൾപ്പെടുത്തി കുട്ടികൾക്ക് വളരെപ്പെട്ടെന്ന് മനസ്സിലാക്കി കൊടുക്കുന്നതിനു സഹായിക്കുന്നു. കുട്ടികൾക്ക് തുടർച്ചയായിട്ടുള്ള പഠനത്തിൽനിന്നും വിരസതയില്ലാതാക്കാനും പഠനം കൂടുതൽ രസകരമാക്കാനും innovative work-കളിലൂടെ സാധിക്കും.
                 ഇന്ത്യൻ സ്വാതന്ത്രസമര ചരിത്രത്തിലെ സുപ്രധാന സംഭവമായ ഉപ്പുസത്യാഗ്രഹം എന്ന ഭാഗവും സ്വാതന്ത്രസമര നേതാക്കന്മാരെയും കുട്ടികൾക്ക് പരിചയപ്പെടുത്തുന്നതിനുവേണ്ടി നാടക അവതരണമാണ് ഞാൻ തിരഞ്ഞെടുത്തത്.
                   ഒരുകുട്ടിയുടെ മനോമണ്ഡലത്തിൽ അറിവ് അനായസേനയും രസകരവുമായ രീതിയിൽ എത്തിക്കുന്നതിന് കഥാരൂപേണയും നാടക രൂപേണയും ചിത്രങ്ങളിലൂടെയും ഉള്ള പഠനം വളരെയേറെ സഹായകമാണ്. കുട്ടികൾക്ക് ഏറെ ഇഷ്ട്ടമുള്ള ഒന്നായി പഠനത്തെ മാറ്റാനായി നാടകത്തിലൂടെ സാധിച്ചു. കുട്ടികൾ വളരെ താത്പര്യത്തോടെയും ഉത്സാഹത്തോടെയും പഠനപ്രക്രിയയിൽ സഹകരിച്ചു.














Saturday, 16 December 2017

FIFTH WEEK

       FIFTH WEEK  (11/12/17 - 15/12/17 )

അധ്യാപക പരിശീലനത്തിന്റെ അഞ്ചാമത്തെ ആഴ്ച. ഈ ആഴ്ച ലസൻ പ്ലാൻ ഉപയോഗിച്ച് ക്ലാസ് എടുത്തില്ല. രണ്ടാം പാദവാര്ഷിക പരീക്ഷക്ക് വേണ്ടി പാഠഭാഗങ്ങൾ റിവിഷൻ നടത്തി. 13/12/17 പരീക്ഷ ആരംഭിച്ചു. പരീക്ഷ നടത്തിപ്പിന്റെ ചുമതല നൽകിയിരുന്നു.




Saturday, 9 December 2017

FOURTH WEEK

        FOURTH WEEK  (04/12/17 - 08/12/17 )

അധ്യാപക പരിശീലനത്തിന്റെ നാലാമത്തെ ആഴ്ച . സാധാരണ ലസൻ പ്ലാനിന് പുറമെ ഈ ആഴ്ച അഡ്വാൻസ് ഓർഗനൈസേഷൻ മോഡലിൽ ഗുപ്തകാലഘട്ടം എന്ന പാഠഭാഗം പഠിപ്പിച്ചു . ചാർട്ടിന്റെയും  ഫ്ലാഷ് ഡ്രൈവിന്റെയും സഹായത്തോടെയാണ് പഠിപ്പിച്ചത്. കുട്ടിക്ക് ലഭ്യമായ അറിവ് ദൃഢപ്പെടുത്തുകയും അർത്ഥം പൂർണ്ണമായും കുട്ടിയിൽ എത്തിക്കാനും സാധിച്ചു.

Saturday, 2 December 2017

THIRD WEEK


     THIRD WEEK (27/11/17  - 01/12/17 )
അധ്യാപക പരിശീലനത്തിന്റെ മൂന്നാമത് ആഴ്ച. സാധാരണ ലൈസൻ പ്ലാൻ ഉപയോഗിച്ചാണ് ക്ലാസ്സുകൾ എടുത്തത് . കൂടാതെ , പഠിപ്പിച്ച ഭാഗങ്ങൾ ഉൾപ്പെടുത്തി ഒരു ടെസ്റ്റ് പേപ്പർ കൂടെ നടത്തി. നല്ല മികവോടുകൂടി ക്ലാസ് കൈകാര്യം ചെയ്യാൻ എനിക്ക് കഴിഞ്ഞു.

Saturday, 25 November 2017

SECOND WEEK

SECOND WEEK( 20/11/17 to 24/11/17)

അദ്ധ്യാപക പരിശീലനത്തിന്റെ രണ്ടാമത് ആഴ്ച നിത്യേനയുള്ള പ്രവർത്തനങ്ങൾക്ക് പുറമെ മറ്റു ചില പരിപാടികൾ കൂടി നടത്തുകയുണ്ടായി.അതിൽ ഏറ്റവും ശ്രദ്ധേയമായത്‌, S. S. L. C. മുന്നൊരുക്കം 2017-18. S.S.L.C. പരീക്ഷക്ക് മുന്നോടിയായി കുട്ടികളുടെ നിലവാരം അനുസരിച്ച് തരംതിരിച്ച് ഫലപ്രദമായി നടത്തുകയുണ്ടായി. സബ്ജെക്ട് അസ്സോസിയേറ്റഡ് ആക്ടിവിറ്റിക്ക് വേണ്ടി ഗംഗാ സമതലത്തിലേക്ക്‌ എന്ന പഠഭാഗത്തിൽ നിന്നും എട്ടാംക്ലാസ്സിനു ഒരു ക്വിസ്സ് മത്സരം നടത്തിയിരുന്നു. കുട്ടികളെ രണ്ടു ഗ്രൂപ്പുകളായി തിരിച്ച് ചോദ്യങ്ങൾ ചോദിക്കുകയും ശരിയുത്തരം നല്കിയവർക്ക് പോയിന്റ് നൽകുകയും ചെയ്തു.
                        ഈ ആഴ്ചയിലാണ് ഞാൻ concept attainment model ലെസൻ പ്ലാൻ എടുത്ത്. ഗംഗാസമതലത്തിലേക്ക് എന്ന അധ്യായത്തിലേ ജൈനമതം എന്ന ആശയമാണ് ഞാൻ എടുത്ത്. പൊസിറ്റീവും നെഗറ്റീവും ആയിട്ടുള്ള ഉദാഹരണങ്ങൾ കുട്ടികൾക്കുമുന്നിൽ നിരത്തി. കുട്ടികളിൽ ജൈനമതം എന്ന ആശയം രൂപപ്പെടുത്താൻ ഒരുവിധം കഴിഞ്ഞു. പൂർണ്ണമായും വിദ്യാർത്ഥീകേന്ദ്രീകൃതമായ ഒരു ക്ലാസ് തന്നെ സംഘടിപ്പിക്കുവാൻ എനിക്ക് കഴിഞ്ഞതായി വിശ്വസിക്കുന്നു.

                     S. S. L. C. മുന്നൊരുക്കം






സബ്ജെക്ട് അസ്സോസിയേറ്റഡ് ആക്ടിവിറ്റി