Saturday, 13 January 2018


Powerpoint presentatiin by Vinitha kumar on Scribd

8th week..... 08/01/18-----12/01/18

 EIGHTTH WEEK(08/01/18 -12/01/18)

അധ്യാപക പരിശീലനത്തിന്റെ എട്ടാമത്തെ ആഴ്ച. സാധാരണ ലസൻ പ്ലാനിന് പുറമെ ICT ലസൻ പ്ലാൻ ഉപയോഗിച്ചു ക്ലാസ്സുകൾ എടുത്തു. ലാപ്ടോപ്പിന്റെ സഹായത്തോടെ അന്തരീക്ഷഘടന എന്ന പഠഭാഗമാണ് പഠിപ്പിച്ചത്. ഈ ആഴ്ച ക്ലാസ് നിരീക്ഷണത്തിനായി അധ്യാപിക എത്തിയിരുന്നു. അധ്യാപികയുടെ കയ്യിൽനിന്നും ക്ലാസ്സിൽ വരുത്തേണ്ട മാറ്റങ്ങൾ ചോദിച്ചു മനസ്സിലാക്കി.

ICT LESSON PLAN











Sunday, 7 January 2018

SEVENTH WEEK

SEVENTH WEEK ( 01/01/18 -06 /01/18)

അധ്യാപക പരിശീലനത്തിന്റെ ഏഴാമത് ആഴ്ച. ക്രിസ്തുമസ് അവധികഴിഞ്ഞുള്ള ദിനം. പുതുവർഷ വിശേഷങ്ങൾകൊണ്ടു സമ്പന്നമായ ആഴ്ച. സാധാരണ ലസൻ പ്ലാൻ ഉപയോഗിച്ചായിരുന്നു ക്ലാസ്സുകൾ എടുത്തത്. 05/01/18 ഇൽ ഉച്ചഭക്ഷണം കുട്ടികൾക്ക് വിളമ്പിക്കൊടുക്കാനുള്ള ചുമതല ഞങ്ങൾക്കായിരുന്നു.



Tuesday, 26 December 2017

SIXTH WEEK

SIXTH WEEK  (18/12/17 -22/12/17)

അധ്യാപക പരിശീലനത്തിന്റെ ആറാം ആഴ്ച . പരീക്ഷ ആയിരുന്നു ഈ ആഴ്ച. പരീക്ഷാ ചുമതലയുണ്ടായിരുന്നു. 22/12/17 ഇൽ ക്രിസ്തുമസ് പരിപാടി കുട്ടികളോടൊപ്പം ആഘോഷിക്കാൻ കഴിഞ്ഞത് വളരെ നല്ല ഒരു അനുഭവമായിരുന്നു.






Saturday, 23 December 2017

INNOVATIVE REPORT.

ശിശു കേന്ദ്രീകൃത വിദ്യാഭ്യാസമാണ് ആധുനിക വിദ്യാഭ്യാസം ഊന്നൽ നൽകുന്നത്. കുട്ടികളിൽ അനായസേനയും വളരെ രസകരമായ രീതിയിലും അറിവുപകർന്നു നൽകുന്നതിന് പുതിയ രീതികൾ ആവിഷ്കരിച്ചിട്ടുണ്ട്. അതിൽ ഒന്നാണ് innovative work.ഇതിലൂടെ പാഠഭാഗങ്ങൾ വളരെ രസകരമായ കളികൾ, കഥകൾ,കവിതകൾ,നാടകങ്ങൾ തുടങ്ങിയവ ഉൾപ്പെടുത്തി കുട്ടികൾക്ക് വളരെപ്പെട്ടെന്ന് മനസ്സിലാക്കി കൊടുക്കുന്നതിനു സഹായിക്കുന്നു. കുട്ടികൾക്ക് തുടർച്ചയായിട്ടുള്ള പഠനത്തിൽനിന്നും വിരസതയില്ലാതാക്കാനും പഠനം കൂടുതൽ രസകരമാക്കാനും innovative work-കളിലൂടെ സാധിക്കും.
                 ഇന്ത്യൻ സ്വാതന്ത്രസമര ചരിത്രത്തിലെ സുപ്രധാന സംഭവമായ ഉപ്പുസത്യാഗ്രഹം എന്ന ഭാഗവും സ്വാതന്ത്രസമര നേതാക്കന്മാരെയും കുട്ടികൾക്ക് പരിചയപ്പെടുത്തുന്നതിനുവേണ്ടി നാടക അവതരണമാണ് ഞാൻ തിരഞ്ഞെടുത്തത്.
                   ഒരുകുട്ടിയുടെ മനോമണ്ഡലത്തിൽ അറിവ് അനായസേനയും രസകരവുമായ രീതിയിൽ എത്തിക്കുന്നതിന് കഥാരൂപേണയും നാടക രൂപേണയും ചിത്രങ്ങളിലൂടെയും ഉള്ള പഠനം വളരെയേറെ സഹായകമാണ്. കുട്ടികൾക്ക് ഏറെ ഇഷ്ട്ടമുള്ള ഒന്നായി പഠനത്തെ മാറ്റാനായി നാടകത്തിലൂടെ സാധിച്ചു. കുട്ടികൾ വളരെ താത്പര്യത്തോടെയും ഉത്സാഹത്തോടെയും പഠനപ്രക്രിയയിൽ സഹകരിച്ചു.